ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു,പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ആരോപണം

ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എസ്. ഡി. പി. ഐ – ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാഹുല്‍ ആര്‍ കൃഷ്ണ (നന്ദു-22) എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇയാള്‍ വയലാര്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസവും ആര്‍ എസ് എസും എസ് ഡി പി ഐയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു സംഘര്‍ഷം ഉണ്ടായത്.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. ഇതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണത്തില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ആറ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News