FeaturedKeralaNews

ഇനി മണിക്കൂറുകള്‍ മാത്രം… ചങ്കിടിപ്പോടെ ദിലീപ് .. ആശങ്കയോടെ ഇര, എന്തും സംഭവിക്കും..നിര്‍ണ്ണായകമായ വിധി ദിനം

കൊച്ചി:അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ വിചാരണക്കോടതി നാളെ വിധി പറയും.കഴിഞ്ഞ ദിവസം വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റുകയായിരുന്നു.

പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ദിലീപ് ശ്രമിച്ചെന്നും, വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. 100 സാക്ഷികളെ വിസ്തരിച്ചിട്ടും ആരും ദിലീപിനെതിരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ടിട്ടില്ല.

മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അനില്‍കുമാറിന്റെ നിയമനം. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്‍ രാജിവെച്ചത്.

അതിനിടെ സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയത് വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടന്‍ ഇടവേള ബാബു എന്നിവര്‍ ഒക്കെയായിരുന്നു കേസില്‍ ഇതിനോടകം മൊഴി മാറ്റിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരന്‍ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നല്‍കിയ മൊഴി. കാവ്യ മാധവന്‍ കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്.

കേരളക്കര നടുങ്ങിയ ഈ സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണ്.തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ നടി ആക്രമിക്കപ്പെടുകയായിരുന്നു ഇതാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. പിന്നീടാണ് ദിലീപിന്റെ പേര് കേസില്‍ ഉയര്‍ന്നു വന്നത്. ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്നായിരുന്നു പൊതുവായി ഉയര്‍ന്ന പ്രധാനമായ ആരോപണം. ഇതിനെ തുടര്‍ന്ന് ദിലീപ് പോലീസ് കസ്റ്റഡിയിലാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker