മുംബൈ: ആത്മഹത്യയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ട്വിറ്ററിലൂടെ സൂചന നല്‍കിയ മലയാളി യുവാവിന്റെ ജീവന്‍ രക്ഷിച്ച് മുംബൈ സൈബര്‍ പോലീസ്. സൈബര്‍ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് 30കാരനായ ഡിപ്ലോമ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചത്.
കാമുകി പ്രണയത്തില്‍ നിന്നും പിന്മാറിയതാണ് യുവാവ് ആത്മഹത്യക്ക് തയ്യാറെടുക്കാന്‍ കാരണമെന്നാണ് പോലീസ് പറഞ്ഞത്. യുവാവിനെ കൗണ്‍സിലിങ്ങിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുവാവിന്റെ ട്വീറ്റുകള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വാട്ട്‌സ് ആപ്പ് വഴി സൈബര്‍ പോലീസിന് കൈമാറിയത്. വിവരം ലഭിച്ചയുടനെ പോലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ സജ്ജയ് ഗോവില്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദാദറിലെ ഹോട്ടലിലെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.