30 C
Kottayam
Monday, November 25, 2024

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിൽ ; ആറ് ഷട്ടറുകള്‍ ഉയര്‍ത്തി

Must read

കുമളി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെ തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ നാലു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറു ഷട്ടറുകളാണ് മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുന്നത്.

നേരത്തെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി ഒൻപതുമണിക്ക് ശേഷം നാലു ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടർന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുകയും ചെയ്തത്. അതിനു ശേഷം മഴ കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്തു. ഇതിനു പിന്നാലെ ഘട്ടം ഘട്ടമായി തമിഴ്നാട് ഷട്ടർ താഴ്ത്തുകയും ചെയ്തു.

എന്നാൽ ജലനിരപ്പ് പിന്നീട് 141.95 അടിയിലേക്ക് എത്തി. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. 30 സെന്റിമീറ്റർ മാത്രം ഷട്ടർ ഉയർത്തി ഏകദേശം 500 ഘനയടി വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിയിരുന്നുള്ളൂ.

അതിനു ശേഷമാണ് വീണ്ടും വൃഷ്ടി പ്രദേശത്ത് മഴ പെയ്തത്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു.

രാത്രികാലത്ത് ഷട്ടർ തുറന്നാൽ കേരളത്തിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പരിമിതികൾ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഷട്ടറുകൾ തുറക്കരുതെന്ന് തമിഴ്നാട് സർക്കാരിനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും മുൻപിൽ വെക്കുമെന്നും റോഷി പറഞ്ഞിരുന്നു.

എന്നാൽ മണിക്കൂറുകൾക്കു ശേഷം രാത്രിയിൽ തമിഴ്നാട് ഷട്ടർ ഉയർത്തുകയായിരുന്നു. പെരിയാറിൽ നിലവിൽ ജലനിരപ്പ് കുറവാണ്. അതുകൊണ്ടുതന്നെ തീരങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താൽ വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

Popular this week