മുടിയന്റെ വിവാഹത്തീയതി ഉറപ്പിച്ചു; ആദ്യത്തെ ക്ഷണക്കത്ത് നിഷ സാരംഗിന്; കാലുതൊട്ട് അനുഗ്രഹം വാങ്ങി റിഷി
കൊച്ചി:മുടിയൻ എന്ന് അറിയപ്പെടുന്ന റിഷിയുടെ കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് റിഷിക്ക് ധാരാളം ആരാധകരെ കിട്ടിയത്. ബിഗ് ബോസ് മലയാളം സീസൺ 6 ലും റിഷി പങ്കെടുത്തിരുന്നു. അടുത്തിടെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്ന കാര്യം റിഷി പറഞ്ഞത്. എന്തായാലും കല്യാണ തീയതി നിശ്ചയിച്ച് ക്ഷമക്കത്തും അടിച്ചു.
ആദ്യത്തെ കത്ത് നൽകിയത്. നിഷ സാരംഗിനായികുന്നു. ഉപ്പും മുളകിൽ റിഷിയുടെ അമ്മയുടെ കഥാപാത്രമാണ് നിഷ ചെയ്തത്. നിഷയെ അമ്മ എന്ന് തന്നെയാണ് റിഷി വിളിക്കാറുള്ളത്. കല്യാണം ക്ഷണിക്കാൻ പോവുകയാണെന്നും ഉപ്പും മുളകും സെറ്റിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്താൻ പോവുകയാണെന്നും പറഞ്ഞാണ് റിഷി വീഡിയോ ആരംഭിച്ചത്.
അമ്മയോട് സമ്മതം വാങ്ങിയായിരുന്നു റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. എന്തായാലും റിഷി ആദ്യം നിഷയെ തന്നെ വിവാഹം ക്ഷണിച്ചതിലുള്ള സന്തോഷം ആരാധകർ കമന്റിലൂടെ അറിയിക്കുന്നുണ്ട്.