ഇടുക്കിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് അമ്മയുടെ മൂന്നാം ഭര്‍ത്താവ്! സഹായി ഒളിവില്‍

രാജകുമാരി: ഇടുക്കിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ ഇയാള്‍ക്കെതിരേ പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 13 വയസുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തും ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് അച്ഛന്റെ സുഹൃത്ത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ ശാന്തന്‍പാറ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News