ആലപ്പുഴ: ചെങ്ങന്നൂരില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. അതിഥി (24), കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ കണ്ട ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് സൂര്യന് നമ്പൂതിരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News