Entertainment

‘ഇന്നും സീനിയര്‍ ആളുകള്‍ ഉള്ള സെറ്റുകളില്‍ പോകുമ്പോള്‍ വേണുവിന്റെ മകളല്ലേ എന്ന് ചോദിക്കുമ്പോള്‍ അതില്‍പരം അഭിമാനം വേറൊന്നില്ല’; സാധിക

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇപ്പോള്‍ അച്ഛനും അമ്മയും ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയിലെ ഗാനം പങ്കുവെച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പ് ഇങ്ങനെ

1981 അച്ഛന്‍ സംവിധാനം ചെയ്ത ഇളനീര്‍ എന്ന സിനിമയിലെ ജാനകി അമ്മ ആലപിച്ചു അമ്മയും, ശ്രീനിഅങ്കിളും നെടുമുടി അങ്കിളും ചേര്‍ന്ന് അഭിനയിച്ച ഈ മനോഹരമായ ഗാനം യൂട്യൂബില്‍ ഓഡിയോ ആയി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ആണ് വീഡിയോ ആയി കിട്ടുന്നത്. 30വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ന് ഞാനും ഈ ഇന്‍ഡസ്ടറിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷം അതുകൊണ്ട് തന്നെ ആ സന്തോഷം പങ്കു വക്കാന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

മലയാള സിനിമയുടെ സുവര്‍ണ കാലത്തിന്റെ ഭാഗമായ മാതാപിതാക്കളും അവരുടെ ജീവിത അനുഭവങ്ങളും ആണ് ഞാന്‍ എന്ന വ്യക്തിയുടെ വിജയം, മലയാള സിനിമയെ ഞാന്‍ അറിയുന്നതും മനസിലാക്കുന്നതും അച്ഛനിലൂടെ ആണ് ?? ks സേതുമാധവന്‍ സര്‍ന്റെ അസോസിയേറ്റ് ആയി മഞ്ഞിലാസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് മാറി ഒരു സ്വതന്ത്ര സംവിധായകന്‍ ആയി സിനിമയെ സ്വപ്നം കണ്ടു. ഈ ഒരു സിനിമ സ്വന്തമായി ചെയ്യാനും അത് റിലീസ് ചെയ്യിക്കാനും അച്ഛന്‍ അനുഭവിച്ച കഷ്ടതകളും അതിനപ്പുറം ഈ മേഖലയില്‍ ഉണ്ടായപ്പോള്‍ ഉള്ള അനുഭവങ്ങളും പറഞ്ഞു കേട്ടും പിന്നീട് ജനിച്ചപ്പോള്‍ മുതല്‍ കണ്ടും വളര്‍ന്നത് കൊണ്ട് സിനിമയോടും ആ മേഖലയോടും കാര്യമായ മോഹം ഒരിക്കലും തോന്നിയിട്ടില്ല.

പക്ഷെ വര്‍ഷങ്ങള്‍ക്ക് അപ്പുറം വിധി എനിക്കായി ഒരുക്കിയത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യം ആക്കാനുള്ള അവസരം ആയപ്പോള്‍ ഞാനും ഈ ജോലി ഇഷ്ടപ്പെട്ടുതുടങ്ങി. ഇന്നും സീനിയര്‍ ആളുകള്‍ ഉള്ള സെറ്റുകളില്‍ പോകുമ്പോള്‍ വേണുവിന്റെ മകളല്ലേ എന്ന് ചോദിക്കുമ്പോള്‍ അതില്‍പരം അഭിമാനം വേറൊന്നില്ല. എന്നും അച്ഛന്റെയും അമ്മയുടെയും മകളായി ഇതുപോലെ മുന്നോട്ടു പോകാന്‍ സാധിക്കട്ടെ എന്നെ പ്രാര്‍ത്ഥന മാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker