CrimeKeralaNews

ഭർത്താവ് പിണങ്ങി പോയി, രണ്ട് മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ വൻ തുകയ്ക്ക് ഭാര്യ വിറ്റു

ഹെെദരബാദ്: അമ്മയുടെ കരുതലോളം വലുതായി ഒരു കുഞ്ഞിന് മറ്റൊന്നുമുണ്ടാവുകയില്ല. ആ കെെകളിൽ താൻ സുരക്ഷിതനാണെന്ന ചിന്തയാണ് ഓരോ കുഞ്ഞിനുമുണ്ടാവുക. എന്നാൽ ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് പണത്തിനായി രണ്ട് മാസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ വിറ്റിരിക്കുകയാണ് ഒരു അമ്മ. ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്നുകഴിയുകയായിരുന്നു യുവതി രണ്ട് മധ്യസ്ഥരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റത്. ഇതിന് ഇടനിലക്കാരായി നിന്നവരെയും കുഞ്ഞിനെ വാങ്ങിയവരെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 11ന് ഹബീബ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. നമ്പള്ളിയിലെ സുഭന്‍പുരയിലെ ദാറുവാല ബാര്‍ ആന്‍ഡ് റെസ്‌റ്റോറന്റലെ മാനേജരാണ് യുവതിയുടെ ഭര്‍ത്താവ്. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പൊലീസിനെ അറിയിച്ചു.

ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഓഗസ്റ്റ് മൂന്നിന് വീട്ടിലേക്ക് പോയിരുന്നു.

ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. സാമ്പത്തിക ചെലവിന് പോലും കൈയില്‍ തുകയില്ലാതയപ്പോള്‍ കുഞ്ഞിനെ വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സോയ അയല്‍വാസികളുമായി ബന്ധപ്പെടുകയും മകനെ 45,000 രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കുഞ്ഞിനെ അയല്‍വാസിക്ക് വിറ്റു. ഓഗസറ്റ് എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് മകനെ ചോദിച്ചപ്പോള്‍ കുഞ്ഞിനെ വിറ്റകാര്യം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അയല്‍വാസിയുടെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ശേഷം കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പൊലീസ് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker