32.8 C
Kottayam
Friday, May 3, 2024

നാലാം വിവാഹത്തിന് ഭിന്നശേഷിക്കാരനായ മകന്‍ തടസം; 23കാരി നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു

Must read

പറ്റ്ന: നാലാം വിവാഹത്തിന് ഭിന്നശേഷിക്കാരനായ നാലുവയസുകാരനായ മകന്‍ തടസമാകുമെന്ന് കരുതി 23 കാരി ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തി. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഈ കൂട്ടിക്ക് ഭാഗികമായി കാഴ്ചയ്ക്ക് തകരാറുണ്ടായിരുന്നു. കൂടാതെ സംസാരിക്കാനും കഴിയുമായിരുന്നില്ല. ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. കുഞ്ഞിനെ നോക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ ധര്‍മ്മശീല മകനെയും ഒപ്പം നിര്‍ത്തുകയായിരുന്നു.

പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഇയാള്‍ വൈകാതെ മരിച്ചു. മുസാതഫപുര്‍ സ്വദേശിയായ മഹേഷ് ചൗധരി എന്നയാളെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ ഇയാളും മരിച്ചു. ഇതെ തുടര്‍ന്നാണ് യുവതി വീണ്ടും വിവാഹത്തിനൊരുങ്ങിയത്. എന്നാല്‍ ഭിന്നശേഷിക്കാരനായ മകന്‍ തന്റെ ഭാവി ജീവിതത്തിന് ഒരു തടസമാകുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നളന്ദയിലെ ഗ്രാമത്തില്‍ മാതപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും മകനും കഴിഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ മകനുമൊത്ത് സമീപ ഗ്രാമമായ ഹസന്‍പുര്‍ ഖണ്ഡയിലെത്തി. അവിടെ ഒരു ഒഴിഞ്ഞ പ്രദേശത്തെ വെള്ളക്കെട്ടില്‍ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ വെള്ളക്കെട്ടിന് സമീപത്ത് നില്‍ക്കുന്നത് ചില പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് കുട്ടിയുടെ മൃതേദഹം പൊങ്ങി വന്നപ്പോഴാണ് ഗ്രാമവാസികള്‍ ധര്‍മ്മശീലയുടെ വീട് തേടിയെത്തിയത്. ഇവര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ വീണ്ടും വിവാഹിതയാകുന്നതിനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീട് ഇവരുടെ ആദ്യഭര്‍ത്താവിനെ വിവരം അറിയിച്ച പോലീസ് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ധര്‍മ്മശീലയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week