വയനാട്: പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രത്തില്‍ ഉഴിച്ചില്‍ ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടില്‍ ബഷീര്‍ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്.
നടുവിന് വേദന ഉള്ള പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പോക്സോ പ്രകാരമാണ് ബഷീര്‍ കുരിക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മാനന്തവാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News