32.3 C
Kottayam
Saturday, April 20, 2024

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ജനം നിയമം നടപ്പാക്കും, ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്; ജോയ് മാത്യു

Must read

സ്ത്രീകള്‍ക്കെതിരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും പിന്തുണയുമായി നടന്‍ ജോയി മാത്യു. സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയും ആഭാസവും, അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കയ്യിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയി മാത്യും ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞരമ്ബ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍.

————————————ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍ ,

രോഗം കലശലാവുമ്‌ബോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം .
അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും.അതേസമയം

സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്‌ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?

നിയമം കണ്ണുപൂട്ടിയിരിക്കുമ്‌ബോള്‍

ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.

അഭിവാദ്യങ്ങള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week