ഇന്റര്‍സിറ്റിയും ജനശതാബ്ദിയും ഓടിത്തുടങ്ങും; സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുന്നു. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും.

ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ബുധനാഴ്ച മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതില്‍പ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News