ട്രാക്ക് പരിശോധിക്കുന്നതിനിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് സംഭവം നടന്നത്.

രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ഹര്‍ഷകുമാറിനേയും മറ്റൊരു ട്രാക്ക്മാന്‍ വിനീഷിനേയും പിന്നിലൂടെ എത്തിയ എഞ്ചിന്‍ ഇടിക്കുകയായിരുന്നു.

മഴയുള്ളതിനാല്‍ പിന്നിലൂടെ എന്‍ജിന്‍ വന്ന വിവരം ഇരുവരും അറിഞ്ഞില്ല. ഹര്‍ഷകുമാര്‍ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ വിനീഷിനെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News