26.3 C
Kottayam
Sunday, May 5, 2024

മാസ്‌കില്‍ വീഴ്ച വരുത്തിയാല്‍ പിഴ വര്‍ധിപ്പിക്കും, കടകളില്‍ ഗ്ലൗസ് നിര്‍ബന്ധം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടകളില്‍ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങള്‍ തൊട്ടുനോക്കുന്ന കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ചു മാത്രമേ കയറാവൂ. സാനിറ്റൈസര്‍ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് നിയന്ത്രണങ്ങള്‍ വലംഘിച്ചാല്‍ പിഴ സംഖ്യ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത പക്ഷം കട അടച്ചുപൂട്ടും. ജനങ്ങള്‍ക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തേ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതുണ്ട്. ആളുകള്‍ കൊവിഡിനെ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിയുണ്ടായി. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week