24.9 C
Kottayam
Saturday, June 6, 2026

രാത്രിയായാല്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കും; പീഡനക്കേസില്‍ അറസ്റ്റിലായ മിനീഷിനെതിരെ കൂടുതല്‍ പരാതികള്‍

Must read

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ മിനീഷിനെതിരെ കൂടുതല്‍ പരാതികള്‍. കുട്ടികളുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ചൂഷണം ചെയ്യുന്നതിനായി ചില വിദ്യാര്‍ത്ഥികളെ ഇയാള്‍ ഹോസ്റ്റലില്‍ നിന്നും മറ്റൊരു വീട്ടില്‍ കൊണ്ടു വന്ന് താമസിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണവുമായി പൂര്‍വ വിദ്യാര്‍ഥിയും അമ്മയും രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.

അധ്യാപകന്റെ മോശം പെരുമാറ്റം മൂലം കുട്ടിക്ക് കായികരംഗം വിടേണ്ടിവന്നുവെന്നും ഇയാള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുട്ടിയും അമ്മയും പറഞ്ഞു. രാത്രിയായാല്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ മിനീഷ് സംസാരിക്കും. ചില വിദ്യാര്‍ഥികളെ സ്‌കൂള്‍ ഹോസ്റ്റലിന് പുറത്തുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടു പോകും. തന്നോട് പോലും മോശമായി ഇയാള്‍ ഫോണില്‍ പെരുമാറിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നത്.

സംഭവത്തെക്കുറിച്ച് ഇവര്‍ സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. സ്പ്രിന്റ് ഇനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന പെണ്‍കുട്ടി പരിശീലനം അവസാനിപ്പിച്ച് മറ്റൊരു സ്‌കൂളില്‍ ചേരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

കട്ടിപ്പാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. മിനീഷിനെതിരെ കൂടുതല്‍ പരാതി വരുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അപമര്യാദയായി സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. മിനീഷ് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week