News
കോഴിക്കോട് അധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍
കോഴിക്കോട്: മേപ്പയൂരില്‍ വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടോനകണ്ടി പ്രശാന്തിയില്‍ കെ.കെ. ബാലകൃഷ്ണന് (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്.
വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങപുരം സി.കെ.ജി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത. മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News