25.2 C
Kottayam
Friday, May 17, 2024

‘‘2 കോടി ചെലവ്, 100% നവീകരിച്ചു, 10 വർഷം നിൽക്കും’: മരണക്കെണിയായി തൂക്കുപാലം, ദുരന്തത്തിൽ മരിച്ചവരിൽ ബിജെപി എംപിയുടെ 12 ബന്ധുക്കളും

Must read

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയയിൽ 140ൽ അധികം പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി. ഇത്തരം സാങ്കേതികതയോടെ നിർമിച്ച പാല എട്ടു മുതൽ പത്തു വർഷം വരെ യാതൊരു പ്രശ്നവുമില്ലാതെ നിലനിൽക്കുമെന്ന് ഓവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായി പട്ടേൽ അറിയിച്ചിരുന്നു.

ഏഴു മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം പാലം ഔദ്യോഗികമായി തുറക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്.

‘ജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച് നാശനഷ്ടങ്ങൾ വരുത്താതിരുന്നാൽ ഇപ്പോൾ നവീകരിച്ച പാലം 15 വർഷം വരെ നിലനിൽക്കും’ എന്നാണ് ഒവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അറിയിച്ചത്. 100 ശതമാനവും നവീകരിച്ചെന്നും രണ്ടു കോടി രൂപ മുതൽമുടക്കിയെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനം പരിമിതപ്പെടുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന ഫീസ് ഈടാക്കുമെന്നും പറഞ്ഞിരുന്നു. 

അതേസമയം, ജനങ്ങൾ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് തൂക്കുപാലം തകരാൻ കാരണമെന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അമിതഭാരം പാലത്തിന്റെ ഘടനാപരമായ സമഗ്രതയെ ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ തന്റെ 12 ബന്ധുക്കളുമുണ്ടെന്ന് ബിജെപി എംപി. രാജ്‌കോട്ടിൽനിന്നുള്ള ലോക്‌സഭാംഗം മോഹൻ കുന്ദരിയയ്ക്കാണ് ദുരന്തത്തിൽ 12 ബന്ധുക്കളെ നഷ്ടമായത്. ഞായറാഴ്ച തൂക്കുപാലം സന്ദർശിക്കാൻ പോയതായിരുന്നു ഇവരെന്ന് മോഹൻ കുന്ദരിയ പറഞ്ഞു. അപകടത്തിലാകെ 141 പേരാണ് മരിച്ചത്.

‘‘എന്റെ ജ്യേഷ്ഠന്റെ ഭാര്യ സഹോദരന്റെ നാല് പെൺമക്കളും അവരിൽ മൂന്നു പേരുടെ ഭർത്താക്കന്മാരും അഞ്ച് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. മോർബിയിലെ തങ്കര താലൂക്കിൽ വിവിധ ഗ്രാമങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്‌ചയായതിനാൽ തൂക്കുപാലം സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. സംഭവം നടന്ന് അരമണിക്കൂറിനുശേഷം ഞാൻ അവിടെയെത്തി. ഇന്നലെ മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.’’– മോഹൻ കുന്ദരിയ പറഞ്ഞു.

ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബിജെപി എംപി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇത്രയും ജീവൻ നഷ്ടപ്പെട്ടതിന് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ലെന്നു ഞങ്ങൾ ഉറപ്പാക്കും. ദുരന്തത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയിൽ ക്യാംപ് ചെയ്യുകയാണ്.’’– കുന്ദരിയ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്. അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ അവധിദിനമായ ഇന്നലെ വൻതിരക്കായിരുന്നു. അപകടസമയം നാനൂറോളം പേർ പാലത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week