പെരുമ്പാവൂരില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍ ബോധം നഷ്ടമായ ശ്രീജേഷിനെ അക്രമികള്‍തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News