27.9 C
Kottayam
Saturday, April 27, 2024

മാവേലിക്കരയില്‍ സദാചാര ഗുണ്ടാ ആക്രമണം; ദമ്പതികള്‍ ആശുപത്രിയില്‍

Must read

മാവേലിക്കര: സദാചാര പോലീസ് ചമഞ്ഞ യുവാക്കള്‍ ദമ്പതികളെ കയ്യേറ്റം ചെയ്തു. പരുക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരാണു കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 

വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരന്‍ അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂര്‍ കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ സദാചാര പോലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇയാള്‍ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കള്‍ ശിവപ്രസാദിനെയും ഭാര്യയേയും മര്‍ദിക്കുകയായിരിന്നു.

 

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week