ബെംഗലൂരു:ക്രിക്കറ്റ് ആരാധകര്‍ക്കും സിനിമാസ്വാദകര്‍ക്കും ഒരുപോലെ പ്രിയപ്പട്ട താരദമ്പതിയാണ് വിരാട് കോലി- അനൂഷ്ക എന്നിവര്‍. ഇരുവരും തമ്മിലുള്ള ‘കെമിസ്ട്രി’ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ അല്ലാത്തവര്‍ പോലും ഏറെ വാഴ്ത്തിപ്പാടാറുണ്ട്. അത്തരത്തില്‍ വളരെ പോസിറ്റീവായ വീഡിയോകളും ഫോട്ടോകളുമെല്ലാമാണ് ഇവരുടേതായി പുറത്ത് വരാറ്.
എന്നാല്‍ ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ അനൂഷ്കയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അനൂഷ്കയുടെ ഫോട്ടോയ്ക്ക് ഒരുകൂട്ടം സദാചാര കമന്‍റുകള്‍ ലഭിച്ചിരിക്കുകയാണ്.
സുഖത്തിലും ദുഖത്തിലും ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്‍റെ ക്യൂട്ടായ ഭ്രാന്തും എനിക്കേറെ ഇഷ്ടമാണ്. എന്‍റെ എല്ലാമായ നിനക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഫോട്ടോകള്‍ക്കൊപ്പം കോലി കുറിച്ചത്. ഇന്നലെയായിരുന്നു അനൂഷ്കയുടെ പിറന്നാള്‍. മുപ്പത്തിയഞ്ച് വയസാണ് അനൂഷ്കയ്ക്ക്. 2017ല്‍ വിവാഹിതരായ കോലിക്കും അനൂഷ്കയ്ക്കും രണ്ട് വയസുള്ള മകളുമുണ്ട്.
അനൂഷ്കയുടെ വ്യത്യസ്തമായ നാല് ഫോട്ടോകളായിരുന്നു കോലി പിറന്നാള്‍ ആശംസയ്ക്കൊപ്പം പങ്കുവച്ചിരുന്നത്. ഇതില്‍ അനൂഷ്ക തനിയെ ഉള്ള മൂന്ന് ഫോട്ടോകളും കോലിക്കൊപ്പമുള്ള ഒരു ഫോട്ടോയുമാണ് ഉള്ളത്. കൂട്ടത്തില്‍ ബീച്ച്‍വെയര്‍ അണിഞ്ഞ് അനൂഷ്കയിരിക്കുന്ന ഫോട്ടോയ്ക്കാണ് സദാചാര കമന്‍റുകള്‍ കിട്ടിയിരിക്കുന്നത്.
പിറന്നാളായിട്ട് ഭാര്യയുടെ ഇങ്ങനെയുള്ള ഫോട്ടോ ആണോ പങ്കുവയ്ക്കുന്നത്, പിറന്നാളായിട്ട് ഭാര്യക്കൊരു പാന്‍റ്സ് വാങ്ങിക്കൊടുക്കൂ എന്നുമെല്ലാം കമന്‍റുകള്‍ വന്നിട്ടുണ്ട്. ഇതിനിടെ ചിലരാകട്ടെ അനൂഷ്കയുടെ ഫോട്ടോയില്‍ വസ്ത്രം എഡിറ്റ് ചെയ്ത് കയറ്റുകയും ചെയ്തു. എന്നാല്‍ അനൂഷ്കയ്ക്ക് ആശംസകള്‍ അറിയിച്ചും ഇവരുടെ കുടുംബത്തിന് എല്ലാവിധ നന്മകള്‍ നേര്‍ന്നുമുള്ള കമന്‍റുകള്‍ തന്നെയാണ് കൂടുതലും ലഭിച്ചിരിക്കുന്നത്.
മോശം കമന്‍റുകള്‍ക്ക് പലതിനും ഇവരുടെ ആരാധകര്‍ തന്നെ തക്ക മറുപടി നല്‍കുന്നതും കാണാം.
Love you through thick, thin and all your cute madness ♾️. Happy birthday my everything ❤️❤️❤️ @AnushkaSharma pic.twitter.com/AQRMkfxrUg
— Virat Kohli (@imVkohli) May 1, 2023
भाभी को हैप्पी बर्थडे 🎂 pic.twitter.com/J4k2swHqNP
— RAI Sahab ( MODI ka Pariwar )🇮🇳 (@Sarvesh280989) May 1, 2023