29.3 C
Kottayam
Thursday, June 18, 2026

അനുപമയുടെ ആത്മഹത്യ: ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ

Must read

തിരുവനന്തപുരം : അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുളളത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുവിക്കര കാച്ചാണിയിലെ വീട്ടിൽ‌ അനുപ്രിയ എന്ന 29കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലാണ് അനുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മുകളിലെ മുറിയിലേക്ക് അനുപ്രിയ പോയത്. വൈകിട്ട് ഏറെ നേരമായിട്ടും അനുപ്രിയയെ താഴേയ്ക്ക് കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു അനുപ്രിയയുടെ വിവാഹം. അഞ്ചൽ ഏരൂർ സ്വദേശിയായ മനുവാണ് അനുപ്രിയയുടെ ഭർത്താവ്.

- Advertisement -

വിഷുക്കണിക്കായി കൊന്നപ്പൂക്കൾ ഒരുങ്ങി

- Advertisement -

വിദേശത്തായിരുന്നു മനുവിന് ജോലി. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ മനു ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയിരുന്നു. ഇതിനിടയിൽ അനുപ്രിയ ഗർഭിണിയായെങ്കിലും അബോർഷൻ ആകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് അനുപ്രിയ പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും സമാനരീതിയിൽ പ്രതികരിച്ചതോടെ അനുപ്രിയ മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഭർ‌ത്താവിനേയും വീട്ടുകാരെയും കുറിച്ച് എഴുതിയിട്ടുള്ള 6 പേജുള്ള കത്ത് അനുപ്രിയയുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹ ശേഷം ഒരുമാസം മാത്രമാണ് അനുപ്രിയ ഭർത്താവിന്റെ വീട്ടിൽ താമസിച്ചത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് മടങ്ങിവന്നിരുന്നു. ഭർത്താവ് മനു തന്നെ നിരന്തരം കുറ്റപ്പെടുത്തുകയാണെന്ന് അനുപ്രിയ പറഞ്ഞതായി സഹോദരി അഖില ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

Popular this week