28.8 C
Kottayam
Tuesday, June 16, 2026

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി

Must read

കോട്ടയം: പാലായിൽ ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ.അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെ കോട്ടയം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 77 ഗ്രാം എംഡിഎംഎ,  മൂന്ന് ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ജില്ലയിലെ എക്സൈസിന്റെ എറ്റവും വലിയ ലഹരിവേട്ടയാണിത്. രഹസ്യ വിവരത്തെ തുടർന്ന് ഒരാഴ്ചയായുള്ള നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ യുവതീയുവാക്കൾക്കും വിദ്യാർത്ഥികള്‍ക്കും വിൽക്കുന്നതിനായി ബെംഗളുരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ ലഹരി കടത്തുമ്പോഴാണ് പിടിയിലായത്. ലഹരി വിറ്റ് കിട്ടിയിരുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു തവണയാണ് പ്രതികൾ ലഹരി കടത്തിയിരുന്നത്.

- Advertisement -

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ.ബിനോദ്,  കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സുരേഷ്, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, കെ.എസ്.നിമേഷ്, ശ്യാം ശശിധരൻ, കെ.വി.പ്രശോഭ്,എക്സൈസ് ഡ്രൈവർ കെ.കെ.അനിൽ എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

Popular this week