27.4 C
Kottayam
Thursday, June 4, 2026

‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല’; അമ്മയെ കുറിച്ച് മോഹന്‍ലാല്‍

Must read

കൊച്ചി:മലയാള സിനിമാ താരസംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ഒപ്പം അമ്മയും’ എന്ന ചടങ്ങ് ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് പങ്കെടുത്തിരുന്നത്. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതാരും അറിയുന്നില്ലെന്നുമാണ് പരിപാടിയല്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞത്.

‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല. മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ എല്ലവരും ചെയ്യുന്നത്.

സിനിമ വീണ്ടും തുടങ്ങുകയും അതിലൂടെ നമ്മുടെ സാമ്പത്തിക അടിത്തറയെ മുന്നോട്ട് കൊണ്ട് വരുകയും വേണം. അതിലൂടെ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കട്ടെ’ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

- Advertisement -

- Advertisement -

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനസഹായം നല്‍കാനായി അമ്മ ആരംഭിച്ച പദ്ധതിയാണ് ഒപ്പം അമ്മയും. ഇതേ തുടര്‍ന്ന് ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചു.

അതോടൊപ്പം ഒപ്പം അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എറണാകുളം എം. പി ഹൈബി ഈഡന്‍, അഭിനേതാക്കളായ ഇടവേള ബാബു, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ടിനി ടോം, മനോജ് കെ ജയന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week