തിരുവനന്തപുരം:പൊലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ലോക്നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം ഡി ആയി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്.ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News