23.8 C
Kottayam
Monday, May 20, 2024

കാബൂൾ കീഴടക്കിയ ശേഷം അമ്യൂസ്മെന്റ് പാർക്കിൽ അർമാദിച്ച് താലിബാൻ ഭീകരവാദികൾ ദൃശ്യങ്ങൾ വൈറൽ

Must read

കാബൂൾ:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താലിബാന്‍ പോരാളികള്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഉല്ലസിക്കുകയാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം തിങ്കളാഴ്ച താലിബാന്‍ അംഗങ്ങള്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാബൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റോയ്റ്റേഴ്സിന്റെ മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് ഷലീസിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആയുധധാരികളായ ഏതാനും താലിബാന്‍ പോരാളികള്‍ ഇലക്ട്രിക് ബമ്പര്‍ കാറുകളിലെ റൈഡ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ഹമീദ് ഷലീസി പങ്കുവെച്ച ഒരു വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിലാകട്ടെ, ചെറിയ മെരി ഗോ എറൗണ്ട് കുതിരകളില്‍ റൈഡ് ആസ്വദിക്കുന്ന താലിബാന്‍ ഭടന്മാരെയും കാണാം.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറലായി പ്രചരിച്ച വീഡിയോകളില്‍ ഒന്നില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൈക്കും പിടിച്ച് തെരുവുകളിലെ ആളുകളോട് താലിബാന്റെ ഭരണത്തിന് കീഴിലുള്ള അവരുടെ സന്തോഷം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുന്ന താലിബാന്‍ പോരാളികളെ കാണാം. അവരിലൊരാള്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തില്‍ തോക്ക് കൈവശം വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. @Zabehulah_M33 എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ആ വീഡിയോ ആദ്യം പങ്കുവെച്ചത്. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്റെ വക്താവ് സബീഹുള്ള മുജാഹിദിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് അതെന്ന് കരുതപ്പെടുന്നു.

യു എസുമായി സഖ്യമുള്ള യുദ്ധത്തലവന്‍ ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തമിന്റെ ആഡംബര വസതിയ്ക്കുള്ളില്‍ നിന്നുള്ള താലിബാന്‍ പോരാളികളുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. ആയുധധാരികള്‍ ഉള്‍പ്പെട്ട സംഘം ആ വീട്ടിലെ വിലയേറിയ ഫര്‍ണിച്ചറുകളില്‍ ഇരിക്കുന്നതും സ്വര്‍ണം കൊണ്ടു തീര്‍ത്ത ഡ്രിങ്കിങ് സെറ്റ് അലമാരയില്‍ നിന്ന് പുറത്തെടുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തമിന്റെ ഭവനം സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ മസര്‍ ഇ ഷരീഫില്‍ വലിയ എതിര്‍പ്പുകളൊന്നും കൂടാതെയാണ് താലിബാന്‍ പോരാളികള്‍ പ്രവേശിച്ചത്. അവിടത്തെ സുരക്ഷാ സേന അപ്പോഴേക്കും ഉസ്ബക്കിസ്ഥാനിലേക്ക് കടന്നിരുന്നു. ജനറല്‍ ദോസ്തമിന്റെ വീട്ടില്‍ താലിബാന്‍ പോരാളികളുടെ ചെറു സംഘങ്ങള്‍ കൂടിയിരുന്ന് ഭക്ഷണം കഴിക്കുകയും പാനീയങ്ങള്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവെപ്പിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. സാധാരണ ട്രാഫിക് ലംഘനങ്ങള്‍ക്ക് പോലും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയാണ്. അതിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു എസിന്റെ പിന്‍വാങ്ങലിനെ ന്യായീകരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തു വന്നിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ തകര്‍ന്നതെന്ന് സമ്മതിച്ച ബൈഡന്‍, താലിബാനെ നേരിടാനുള്ള ഇച്ഛാശക്തി അഷ്റഫ് ഘാനി സര്‍ക്കാരിന് നഷ്ടപ്പെട്ടിരുന്നതായും അഭിപ്രായപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week