അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് അന്ന് തീരുമാനിച്ചത്; മോഹന്‍ലാല്‍ തുറന്ന് പറയുന്നു

വല്ലന്‍ വേഷത്തിലെത്തി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പതിനെട്ടാം വയസില്‍ താന്‍ അഭിനയിച്ച തിരനോട്ടം എന്ന സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ ചിത്രത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

”അന്ന് അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് തീരുമാനിച്ചത്. കോഫി ഹൗസ്, കോളജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി, പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോ വട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി. നല്ലൊരു കഥ ,അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ ഒരു സിനിമ ചെയ്യണമെങ്കില്‍. എല്ലാ ദിവസവും വീട്ടില്‍ നിന്ന് കോളജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. കഥ തന്നെയായിരുന്നു ആദ്യപ്രശ്നം.

അന്ന് ഐവി ശശി സാറിന്റെ അവളുടെ രാവുകള്‍ എന്ന സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയായിരുന്നു. അതുപോലെ ഒരു സിനിമ മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്റ്റോറി രൂപം കൊണ്ടത്. ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥയെഴുതി, വളരെ ശ്രമകരമായ ഒരു വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു” മോഹന്‍ലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News