പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വിജയവാഡയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം പെട്രോളൊഴിച്ച് യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിജയവാഡ സ്വദേശി നാഗ്ഭൂഷണത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

നാഗഭൂഷണ്‍ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും ഇനി പെണ്‍കുട്ടിയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു.

വിസണ്ണപേട്ട് സ്വദേശിയായ യുവതി കൊവിഡ് കെയര്‍ സെന്ററില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച്ച ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവതിയെ സംസാരിക്കാനെന്ന വ്യാജേന വിളിച്ച് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News