Entertainment
നിര്‍മാണ രംഗത്തേക്ക് ചുവട് വെച്ച് അനു സിതാര
ചുരുങ്ങിയ കാലം കൊണ്ടു പ്രേക്ഷക ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് അനു സിത്താര. ഇപ്പോളിതാ താരം നിര്‍മ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ബോക്സ്’ എന്ന മലയാളം ഷോര്‍ട്ട് സീരിസിന്റെ നിര്‍മ്മാതാവായാണ് താരം എത്തുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താരയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് സീരിസ് ചര്‍ച്ച ചെയ്യുന്നത്. ഒരാള്‍ക്ക് വഴിയരികില്‍ നിന്നും ഒരു മാജിക് ബോക്സ് ലഭിക്കുകയും പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ആദ്യ എപ്പിസോഡ് ചര്‍ച്ച ചെയ്യുന്നത്.
ഫാന്റസി ജോണറിലാണ് ആദ്യ ഭാഗം എത്തിയിരിക്കുന്നത്. മിഥുന്‍ വേണുഗോപാല്‍ ആണ് സീരീസില്‍ പ്രധാന വേഷത്തിലെത്തിയ സീരിസിന് കഥ ഒരുക്കിയിരിക്കുന്നത് അഭിജിത്ത് ജോസഫാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News