EntertainmentKeralaNews

മോഹൻലാലിന്റെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ വമ്പൻ പ്രൊജക്റ്റ്; ‘ഋഷഭ’യ്ക്ക് ഉടൻ തുടക്കമാകും

കൊച്ചി:മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഋഷഭ’യുടെ പ്രഖ്യാപനം സിനിമാപ്രേമികൾ ഒരേപോലെ ഏറ്റെടുത്തതാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായതായും സൂചനകളുണ്ട്.

കഴിഞ്ഞ വർഷമായിരുന്നു ഋഷഭയുടെ പ്രഖ്യാപനം മോഹൻലാൽ നടത്തിയത്. ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി ഒരു പ്രമുഖ തെലുങ്ക് നേടാനാകും എത്തുക എന്നും സൂചനകളുണ്ട്.

നിലവിൽ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലോടെ അവസാനിക്കും. തുടർന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന സിനിമയുടെ അടുത്ത ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. ലണ്ടൻ, പാരിസ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. ഒരുങ്ങുന്നത് നീണ്ട ഷെഡ്യൂൾ ആണെന്നും സൂചനകളുണ്ട്.

ശേഷം മെയ് മാസത്തോടെ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലാകും മോഹൻലാൽ അഭിനയിക്കുക. ഒരു റൊമാന്റിക് റോഡ് മൂവി ആയി ഒരുങ്ങുന്ന സിനിമയിൽ നസിറുദ്ദീൻ ഷാ, ശോഭന, മുകേഷ് തുടങ്ങിയവരും ഭാഗമാകും.ഈ ചിത്രങ്ങൾ കൂടാതെ രജനികാന്ത് നായകനാകുന്ന ‘ജയിലർ’ എന്ന സിനിമയിലും മോഹൻലാൽ അഭിനയിക്കും.

ജയിലറിന്റെ ചിത്രീകരണം ഏപ്രിൽ അവസാന വാരത്തോടെ പൂർത്തിയാക്കുവാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സിനിമയുടെ പ്രധാന ഹൈലൈറ്റായ ഒരു സംഘട്ടന രംഗത്തിലും മോഹൻലാൽ ഭാഗമാകും. സിനിമയുടെ അണിയറ പ്രവർത്തകർ ഒരാഴ്ചയായി ഈ രംഗം റിഹേഴ്സൽ ചെയ്തു കൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button