മോഹൻലാലിൻ്റെ ‘ആറാട്ട്’ ട്രെയിലർ പുറത്ത്
മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആറാട്ടി’ന്‍റെ (Aaraattu) ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു മാസ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതാണ് ചിത്രമെന്ന് ട്രെയ്‍ലര്‍ പറയുന്നു. പഞ്ച് ഡയലോഗുകളും ഫൈറ്റ് സീക്വന്‍സുകളും ചാരുതയോടെ പകര്‍ത്തിയിട്ടുണ്ട് ബി ഉണ്ണികൃഷ്‍ണന്‍ (Unnikrishnan B). ഉദയകൃഷ്‍ണയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലേത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ കൃഷ്‍ണ, ആക്ഷന്‍ കൊറിയോഗ്രഫി അനില്‍ അരശ്, കെ രവി വര്‍മ്മ, എ വിജയ്, സുപ്രീം സുന്ദര്‍.