27.8 C
Kottayam
Tuesday, May 21, 2024

അന്ന് ഞങ്ങള്‍ ഹീറോ ആയിരുന്നു, ആവശ്യം കഴിഞ്ഞപ്പോള്‍ വില്ലന്‍ പരിവേഷമോ? മോഡിഫൈഡ് ചെയ്ത ജീപ്പിന് 3000 രൂപ പിഴയിട്ട നടപടിക്കെതിരെ രോഷം

Must read

തിരുവനന്തപുരം: പ്രളയകാലത്ത് പോലീസുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികള്‍ ഏറെ ചര്‍ച്ചയായിരിന്നു. അതുപോലെ തന്നെ ചര്‍ച്ചയായത് മോഡിഫൈഡ് ജീപ്പുള്ളവര്‍ രംഗത്ത് ഇറങ്ങിയതായിരുന്നു. പേരിനുപോലും വഴിയില്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും പോലീസിനെയും മറ്റും കൊണ്ടെത്തിച്ച ഈ വാഹനങ്ങള്‍ പ്രളയകാലത്ത് വന്‍ പ്രശസ്തിയും മറ്റും തേടിയെത്തിയിരുന്നു. കൂടാതെ ഹീറോ ആയി സമൂഹമാധ്യമങ്ങളും മറ്റും വാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെല്ലാം വില്ലന് സമാനമാകുന്ന കാഴ്ചയാണെന്നാണ് പലരും പറയുന്നത്.

മോഡിഫൈഡ് വാഹനത്തിന് പിഴ ചുമത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 3000 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. പ്രളയകാലത്ത് തങ്ങള്‍ ഹീറോ ആണെന്നും എന്നാല്‍ ഇപ്പോള്‍ വില്ലന് സമാനമായോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രൂപമാറ്റം വരുത്തിയെന്ന കാരണത്താല്‍ മഹീന്ദ്ര ഥാറിനാണ് 3000 രൂപ പോലീസ് പിഴയിട്ടിരിക്കുന്നത്.

പ്രളയകാലത്ത് പോലീസിന്റെ സ്റ്റിക്കര്‍ ഗ്ലാസില്‍ പതിച്ചിരിക്കുന്ന വാഹനത്തിന്റെ ചിത്രവും അതിനൊപ്പം കഴിഞ്ഞ ഒന്നാം തീയതി വാഹനം രൂപമാറ്റം വരുത്തിയതിന് പോലീസ് പിഴയിട്ടതിന്റെ രസീതും ഉള്‍പ്പെടെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീതിയുള്ള ടയറുകളും വിന്‍ഡ് ഷീല്‍ഡിന് മുകളിലായും വശങ്ങളിലും നല്‍കിയിട്ടുള്ള ലൈറ്റുകളും മറ്റുമാണ് ഈ വാഹനത്തില്‍ വരുത്തിയിരിക്കുന്ന മോഡിഫിക്കേഷന്‍സ്. എന്നാല്‍, ഈ ടയറുകളും മറ്റും പ്രളയകാലത്ത് വളരെ ഉപയോഗപ്പെട്ടിരുന്നുവെന്നാണ് സമൂഹമാധ്യങ്ങളില്‍ ഉയരുന്ന ഭൂരിഭാഗം അഭിപ്രായങ്ങളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week