പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70ാം പിറന്നാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവാ സപ്ത്(സേവനവാരം) പരിപാടികള്‍ക്കു ബി.ജെ.പി തുടക്കം കുറിച്ചു.

സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ സേവാ സപ്ത് ആഘോഷിക്കുമെന്നു ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തു നിന്നാണ് 2014ല്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News