24 മണിക്കൂറിനിടെ 97,894 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 51 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 97,894 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 51,18,254 ആയി.

നിലവില്‍ 10,09,976 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 1132 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 83,198 ആയി. ഇതുവരെ രാജ്യത്ത് 40,25,080 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ രാജ്യത്ത് 6,05,65,728 പേരുടെ സ്രവസാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,613 പേരുടെ സാംപിളുകള്‍ പരിശോിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News