32.3 C
Kottayam
Saturday, May 11, 2024

തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുള്ള നിരോധിത നോട്ടുകള്‍

Must read

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടിയേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകള്‍. 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയായിരുന്നുവെന്ന് തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അധികൃതര്‍ പറഞ്ഞു.

പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ.വി. സുബ്ബ അറിയിച്ചു. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017-ല്‍ ടിടിഡി കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി ക്ഷേത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week