മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഉപകാരങ്ങളുമുണ്ട് അതുപോലെ ഉപദ്രവങ്ങളുമുണ്ട്. എന്നാല്‍ ഉപകാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുക എന്നുള്ളത്. പ്രളയകാലത്ത് പോലും ഫോണിന്റെ അത്തരത്തിലുള്ള സാധ്യതകളെ നമ്മള്‍ മനസ്സിലാക്കിയതാണ്. അന്ന് രക്ഷപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സാധ്യമായതും ആളുകളെ കണ്ടെത്താന്‍ സഹായിച്ചതും ഇതേ സെല്‍ ഫോണുകളാണ്.
ചെറായി മലയില്‍ കുടുങ്ങിയ ബാബുവിന്റെ കാര്യത്തിലും രക്ഷയായത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആണ്. താന്‍ ഒരു മലയിടുക്കില്‍ കുടുങ്ങിയെന്ന് കൂട്ടുകാരെ അറിയിക്കാന്‍ ബാബുവിനെ സഹായിച്ചത് തന്റെ മൊബൈല്‍ ഫോണ്‍ ആണ്. മൊബൈല്‍ എങ്ങനെ എന്തിന് എപ്പോള്‍ ഉപയോഗിക്കണം എന്നതിന്റെ കൃത്യമായ വിവരങ്ങളാണ് ഈ വാര്‍ത്ത നമുക്ക് കാണിച്ച് തരുന്നത്.
പതിവ് ജീവിതത്തില്‍ നമുക്കും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ സഹായിക്കുന്നത് മൊബൈല്‍ ഫോണിന്റെ ഒരു നല്ല വശമാണ്. മൊബൈല്‍ ഇല്ലായിരുന്നെങ്കില്‍ ബാബു എപ്പോഴേ മരിച്ചു പോയേനെ, അയാളെക്കുറിച്ച് ഒരു വിവരവും ചുറ്റുമുള്ളവരും കുടുംബവും അറിയാതെ പോയേനെ.
ആവശ്യമുള്ള രീതിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഒരു വലിയ സാധ്യതയാണ് നമുക്ക് സമ്മാനിക്കുന്നത്. സൈബര്‍ ക്രൈമുകളും മറ്റും മാറ്റി നിര്‍ത്തിയാല്‍ കോവിഡ് കാലഘട്ടം പോലും മനുഷ്യന്‍ അതിജീവിച്ചത് സെല്‍ ഫോണ്‍ വഴിയാണ്. പ്രളയകാലങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളും ആളുകളും പോലും പരസ്പരം ബന്ധപ്പെട്ടത്, രക്ഷാ സഹായം ചോദിച്ചത്. കുറ്റങ്ങളിലേക്ക് മാത്രം സെല്‍ ഫോണുകള്‍ മാറാതിരിക്കട്ടെ, അവയുടെ പുതിയ സാധ്യതകള്‍ നമുക്ക് കൂടുതല്‍ ഉപകാരപ്രദമാകട്ടെ.