കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നു കണ്ടെത്തി. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തുമുറിച്ച് കൊല്ലുകയുമായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മൃതദേഹത്തിന് സമീപത്തുവച്ച് രക്തത്തില്‍ കുതിര്‍ന്ന കത്തിയും പോലീസ് കണ്ടെടുത്തു. അന്വേഷണത്തിനായി പോലീസ് നായയെയും സ്ഥലത്തെത്തിച്ചു. പരാതിപ്പെട്ട സമയത്ത് തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ കുട്ടി കൊല്ലപ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News