കൊച്ചി: ഞാനൊരു കട്ട സംഘിയാണെന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. കോളേജ് പഠിക്കുന്ന കാലത്തുള്ള എബിവിപി പ്രവര്‍ത്തനവും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ പ്രതിനിധി സംഗമത്തില്‍ വെച്ച് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്.
കൃഷ്ണകുമാറിന്റെ വാക്കുകള്‍
ബിജെപിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ല. കലയും രാഷ്ട്രീയവും രണ്ടാണ്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്. കോളെജില്‍ പോകുന്ന കാലത്ത് എബിവിപിയിരുന്നു. പിന്നീട് ബിജെപിയായി. അന്നെന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യം കിട്ടാവുന്ന പദവിയില്‍ ഒന്നുമല്ലല്ലോ. അതൊക്കെ ഹിറോ/ ഹീറോയിന്‍മാര്‍ക്കൊക്കെ കിട്ടുമായിരിക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ.