അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ആംബുലന്‍സെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് കുഞ്ഞു മരിച്ചത്. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കുട്ടി ജനിച്ചത്.
എന്നാല്‍, ജനിച്ചപ്പോള്‍ത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ കുട്ടിയെ 170 കിലോമീറ്റര്‍ ദൂരെയുള്ള തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ചു.
എന്നാല്‍, ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍നിന്നു സ്വകാര്യ ആംബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആംബുലന്‍സിന് സമയത്ത് എത്താന്‍ കഴിയാതിരുന്നതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News