കൊല്ലത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കൊല്ലം എസ്.എന്‍ കോളജിലെ മൂന്നാംവര്‍ഷം ഡിഗ്രി വിദ്യാര്‍ഥിനിയും എഴിപ്പുറം സ്വദേശിനിയുമായ ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് ആണ് മൃതദേഹം കണ്ടത്.

ഇന്നലെ രാവിലെ കോളജില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ ബന്ധുക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വിദ്യാര്‍ഥിനിയുടെ ബാഗ് ഇത്തിക്കരപാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തതാണ് തെരച്ചിലിന് ഇടയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News