KeralaNewsRECENT POSTS
ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളീലച്ചന്റെ കിടിലന്‍ പാട്ട്! വീഡിയോ എറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള പള്ളീലച്ചന്റെ തകര്‍പ്പന്‍ പാട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ‘കണ്ണാല കണ്ണേ.. കണ്ണാല കണ്ണേ..’ എന്ന തമിഴ് ഗാനമാണ് അച്ചന്‍ ആലപിക്കുന്നത്. അധ്യാപകനും പുരോഹിതനും ഗായകനുമായ ഫാദര്‍ വിപിന്‍ കുരിശുതറയാണ് ഉത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പാട്ട് പാടുന്നത്.
ആലപ്പുഴ മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അച്ചന്റെ മനോഹര ഗാനം. ചേര്‍ത്തല ലൈവ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.
‘പാട്ടു പാടാന്‍ അവസരം നല്‍കിയ അമ്പല കമ്മിറ്റിക്കാര്‍ക്ക് കയ്യടി, ഇത് കേരളമാണ്! ദൈവത്തിന്റെ സ്വന്തം നാട്, ജാതിഭ്രാന്ത് പിടിച്ചവര്‍ കാണുക..’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News