പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി അമ്മ

പാലക്കാട്: പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് 25 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.

കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് പെണ്‍കുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 30ന് യുവാവ് പെണ്‍കുട്ടിയെ ജോലി ജോലി വാഗ്ദാനം ചെയ്ത വീട്ടില്‍ നിന്നിറക്കുകയും മെയ് അഞ്ച് ,ആറ്,എട്ട്,പതിനാറ് തീയതികളില്‍ പലയിടങ്ങളിലും വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News