27.7 C
Kottayam
Thursday, March 28, 2024

സ്വര്‍ണ വില കുതിയ്ക്കുന്നു; ഇന്ന് പവന് വര്‍ധിച്ചത് 200 രൂപ

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ പവന്‍ വില 35,720 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4465 ആയി.

സ്വര്‍ണം പവന് ഇന്നലെ എണ്‍പതു രൂപ കൂടിയിരുന്നു. 35440ല്‍ നിന്ന് 35520 ആയാണ് വില ഉയര്‍ന്നത്. ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഒരാഴ്ച കൊണ്ടുണ്ടായത് 520 രൂപയുടെ വര്‍ധനയാണ്. സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week