തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്കിയ സംഭവത്തില്‍ അമ്മ അനുമപയെയും ഭര്‍ത്താവ് അജിത്തിനെതിരേയും വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക.
അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക’- ഇതല്ലേ ഇവിടെ നടക്കുന്നതെന്ന് സജി ചെറിയാന് പറഞ്ഞു.
അനുപമയ്ക്ക് കുട്ടിയെ തിരികെ ലഭിക്കുന്നതില്‍ ഞങ്ങളാരും എതിരല്ല. എന്നാല്‍ ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് അവര്‍ പോയത്. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.