31.7 C
Kottayam
Thursday, May 2, 2024

കൊച്ചിയില്‍ ചരക്ക് ലോറിക്ക് പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു

Must read

അങ്കമാലി: ദേശീയപാതയില്‍ ചരക്കു ലോറിക്കു പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മിനി ലോറിയുടെ ഡ്രൈവര്‍ തൃശൂര്‍ വെങ്ങിണിശേരി കൂനംപ്ലാക്കല്‍ വീട്ടില്‍ തോമസ് (59) ആണ് മരിച്ചത്. അര്‍ധരാത്രി ദേശീയ പാതയില്‍ കരയാംപറമ്പില്‍ വച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു ലോറികളും. ചരക്കു ലോറിയുടെ പിന്നിലേക്ക് മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു.

അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ശനിയാഴ്ച രാവിലെ പാലക്കല്‍ സെന്റ് മാത്യൂസ് പള്ളിയില്‍. ഭാര്യ: ആലീസ്. മക്കള്‍: ആഷ്ലി, ബെസ്ലി. മരുമകള്‍: നിമിഷ.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week