കൊറോണക്കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ രണ്ട് ഉത്പന്നങ്ങളുമായി മില്‍മ

മലപ്പുറം: കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മലബാര്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയത്. പുതിയ ഉല്‍പ്പന്നങ്ങളുടെ വരവോടെ മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകും.

പാല്‍ വാങ്ങാനാളില്ലാതെ മലബാറിലെ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് മലബാര്‍ മില്‍മ തിരിഞ്ഞത്. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്നു വിപണിയിലിറക്കി. മന്ത്രി കെ.രാജു ഉദ്ഘാടനം നിര്‍വഹിച്ചു.

മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News