സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, പിന്നാലെ സിഗരറ്റിന് തീകൊളുത്തിയ മധ്യവയസ്‌കന്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍

ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗരറ്റിന് തീകൊളുത്തിയ 50കാരന്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികള്‍ മധ്യവയസ്‌കന്റെ ഷര്‍ട്ടില്‍ വീണിരുന്നു.

സിഗരറ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊരി ഷര്‍ട്ടില്‍ വീണതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. നിലവിളികേട്ട് കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, മധ്യവയസ്‌ക്കന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ചെന്നൈ അശോക് നഗര്‍ റെസിഡന്‍സില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ടു മൂന്ന് സെക്കന്‍ഡില്‍ സാനിറ്റൈസര്‍ വായുവില്‍ ആവിയായി പോകും. എന്നാല്‍ ഈസമയത്ത് തീപ്പൊരിയുടെ സാന്നിധ്യം ഉണ്ടായാല്‍ ആളിക്കത്താന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News