28.2 C
Kottayam
Friday, June 5, 2026

കൊവിഡ് കണ്ടുപിടിക്കാന്‍ മൈക്രോചിപ്പ്! രക്തത്തില്‍ നിന്നു കൊറോണ വൈറസിനെ അരിച്ചെടുക്കാന്‍ പ്രത്യേക ഫില്‍റ്റര്‍ എന്നിവ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Must read

രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ കൊവിഡ് -19 കണ്ടുപിടിക്കാന്‍ ഉതകുന്ന മൈക്രോചിപ് വികസിപ്പിച്ചെടുക്കുന്ന രഹസ്യ ഗവേഷണം നടത്തി പെന്റഗണിലെ ശാസ്ത്രജ്ഞര്‍. ത്വക്കിന് തൊട്ടു താഴെയാണ് മൈക്രോ ചിപ്പ് സ്ഥാപിക്കുന്നത്.

”മൈക്രോചിപ്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവരശേഖരണത്തിനായി ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ ആളുകളുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനോ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ചിപ്പുകളല്ല. മറിച്ച്, ചില രാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിയുന്ന വളരെ ചെറിയ കോശങ്ങളുടെ കൂട്ടമാണ്.
ശരീരത്തില്‍ അണുബാധ സൃഷ്ടിക്കുന്ന വൈറസിനെ രക്തത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഫില്‍റ്ററും കണ്ടെത്തിയിരിക്കുകയാണവര്‍. ഇതിനായി ഡയാലിസിസ് യൂണിറ്റുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇങ്ങനെ അണുബാധയുള്ള ഒരാളുടെ രക്തത്തിലുള്ള വൈറസിനെ വേര്‍തിരിച്ച ശേഷം അണുവിമുക്തമായ രക്തം തിരികെ രോഗിയുടെ ശരീരത്തിലേയ്ക്കുതന്നെ കടത്തിവിടാവുന്നതാണ്. ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസുകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട് ഈ ശാസ്ത്രജ്ഞര്‍. പെന്റഗണിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയിലെ (ഡി എ ആര്‍ പി എ ) ശാസ്ത്രജ്ഞരുടെ സംഘം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും അവസാനിപ്പിക്കുന്നതിനുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

യു എസ് നാവികസേനയുടെ വിമാനങ്ങളെ വഹിക്കുന്ന കപ്പലായ യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍ട്ടില്‍ 1271 ജീവനക്കാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതോടെയാണ് ഈ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമായത്. ‘ സ്പാനിഷ് ഫ്‌ലൂ” എന്ന മഹാമാരിയ്ക്ക് ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടുപിടിക്കാന്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week