31.7 C
Kottayam
Saturday, May 11, 2024

ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്

Must read

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണെന്ന വിശേഷണത്തോടെഷവോമിയുടെ പുതിയ മൊബൈല്‍ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ കമ്പനി് അവതരിപ്പിച്ചത്. ഇടത്തര് ശ്രേണിയിലെ മികച്ച ഫോണുകളെന്നാണ് കമ്പനിയുടെ അവകാശവാദം.

3 ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക്, ഇന്റസ്ട്രീയന്‍ ഗ്രേഡ് അലുമിനിയത്തിലുള്ള നിര്‍മ്മാണം എന്നിവ പുതുയ മോഡലുകളുടെ പ്രത്യേകതയാണ്.സാങ്കേതിക പ്രത്യേകതകള്‍ ഏറെയുള്ളപ്പോഴും ഫോണിന്റെ ഭാരം 191 ഗ്രാം മാത്രമായി ചുരുക്കാനും ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യമായി ഒഎല്‍ഇഡി ഡിസ്പ്‌ളേ അവതരിപ്പിക്കുന്ന റെഡ്മീ ഫോണ്‍ ആണ് കെ 20. 6.39 ഇഞ്ച് 91.9 അനുപാതം ഫുള്‍ എച്ച്ഡി ഫുള്‍ഡിസ്‌പ്ലേയാണ് കെ 20ക്ക് ഉള്ളത്.

ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ആണ് കെ20 പ്രോയുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. വണ്‍പ്ലസ് പോലുള്ള ഫോണുകളില്‍ ഉപയോഗിക്കുന്ന ഈ ക്വാഡ്‌കോര്‍ പ്രോസസ്സര്‍ ഫോണിന്റെ പ്രവര്‍ത്തന വേഗത 40 ശതമാനം വര്‍ദ്ധിപ്പിക്കും. 30 ശതമാനത്തോളം ഊര്‍ജ ക്ഷമതയും നല്‍കുന്നു. ക്യാമറയുടെ രണ്ട് വശത്തും എല്‍ഇഡി എഡ്ജ് ലൈറ്റ്‌നിംഗ് സംവിധാനം ഉണ്ട്. വീഴ്ചയില്‍ അപകടം പറ്റുന്നത് തടയുന്നതിന് ക്യാമറയ്ക്ക് പ്രത്യേക സംരക്ഷണമുണ്ട്. ദിവസം നൂറ് സെല്‍ഫി എടുത്താലും 8 വര്‍ഷമാണ് ക്യാമറയ്ക്ക് ഷവോമി നല്‍കുന്ന ജീവിത കാലയളവ്. 20എംപിയാണ് മുന്നിലെ ക്യാമറയുടെ ശേഷി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week