കോളേജില്‍ സാരിയുടുത്ത് ആണ്‍കുട്ടികള്‍! കാരണമറിഞ്ഞപ്പോള്‍ കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പൂനെ: ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം പവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം പടവെട്ടിക്കൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്യം അധികം വൈകാതെ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്‍ഗൂസന്‍ കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ പുതിയൊരു ആശയമാണ് നല്‍കിയിരിക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ സാരി ധരിച്ചാണ് എത്തിയത്.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പല നിറങ്ങിലുള്ള സാരി അണിഞ്ഞ് കോളജില്‍ എത്തിയത്. ക്യാമ്പസില്‍ വലിയ ചര്‍ച്ചയായതിന് പുറമെ സാരി ധരിച്ച് എത്തിയവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്. ആകാശ് പവാര്‍, സുമിത് ഹോണ്‍വാഡ്കര്‍, റുഷികേഷ് സനപ് എന്നിവരാണ് സാരി അണിഞ്ഞ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി ഉടുത്തതെന്നും വലിയ ബുദ്ധിമുട്ടായിരുന്നു ഇതുടക്കാനുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News